വയനാടന്‍ സ്‌പെഷ്യല്‍ പിഞ്ഞാണത്തപ്പം
ചേരുവകള്‍
അരി
ശര്‍ക്കര
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കഴുകി തുടച്ചെടുത്ത പുഴുക്കലരി ചീനച്ചട്ടിയില്‍ ഇട്ട് നന്നായി വറുക്കുക. ശേഷം ആ അരി മിക്‌സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യമുള്ള മധുരം അനുസരിച്ച് ശര്‍ക്കരയും ചേര്‍ക്കുക. എന്നിട്ട് മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്ത് നന്നായി തിരുമ്മിയെടുക്കുക. ഒരു പിഞ്ഞാണക്കപ്പോ ചെറിയ ചായ കുടിക്കുന്ന കപ്പോ എടുത്ത് അരിയും ശര്‍ക്കരയും പൊടിച്ചത് ഇതിലേക്ക് നിറയ്ക്കുക. കൈവിരല്‍ കൊണ്ട് അമര്‍ത്തിക്കൊടുക്കുക. എന്നിട്ട് കൈയിലേക്ക് തട്ടിക്കൊടുക്കുക. ഇങ്ങനെ ഉണ്ടാക്കിയെടുത്തതെല്ലാം ഒരു ഉരുളിയിലേക്ക് മാറ്റി ചെറിയ തീയുള്ള അടുപ്പില്‍ വെക്കുക. ഉരുളി മൂടിവെച്ച് ആ മൂടിയില്‍ തീക്കനല്‍ ഇട്ട് വേവിക്കുക. ഇങ്ങനെ 20 മിനിറ്റോളം വേവിക്കണം. ചൂടാറിയ ശേഷം ഈ കിണ്ണത്തപ്പം എടുത്ത് പാത്രത്തില്‍ നിറച്ചുവെയ്ക്കാം. കുട്ടികള്‍ക്ക് വൈകുന്നേരത്തെ ചായക്കൊപ്പം നല്‍കാം. കേടു കൂടാതെ കുറച്ചുകാലം ഈ പലഹാരം സൂക്ഷിക്കാനാകും.
tRootC1469263">.jpg)


