ഇനി പൈനാപ്പിൾ കിട്ടിയാൽ ഇങ്ങനെ അച്ചാറാക്കി മാറ്റാം

Now that you have pineapple, here's how to make it into a pickle:

ചേരുവകൾ

    പൈനാപ്പിൾ- 2 കപ്പ്
    ഇഞ്ചി- 2 ടേബിൾസ്പൂൺ
    വെളുത്തുള്ളി- 20
    നല്ലെണ്ണ- 1 ടേബിൾസ്പൂൺ
    ജീരകം- 1/2 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി- 1/4 ടേബിൾസ്പൂൺ
    പച്ചമുളക്- 8
    സവാള- 1
    കുരുമുളക്- 1 ടേബിൾസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    പഞ്ചസാര- 1/4 കപ്പ്
    വിനാഗിരി- 1/4 കപ്പ്
    കായം- 1 ടീസ്പൂൺ
    വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
    മല്ലിയില- 1/4 കപ്പ്
    നാരങ്ങ ജ്യൂസ്- 1

tRootC1469263">

തയ്യാറാക്കുന്ന വിധം

    രണ്ട് പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
    ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഒപ്പം ജീരകം ചേർക്കാം.
    ഇതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
    പച്ചമുളക്, ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം.
    അതിന്റെ നിറം മാറി വരുമ്പോൾ സവാള അരിഞ്ഞതും ഒരു ടേബിൾസ്പൂൺ കുരുമുളകും ചേർക്കാം.
    ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കാം.
    ഇവ യോജിപ്പിച്ചതിനു ശേഷം ഒരു ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത്, കാൽ കപ്പ് മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
    ഒരു നാരങ്ങ പിഴിഞ്ഞ നീര് കൂടി ചേർത്ത് അടുപ്പണയ്ക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഈർപ്പമില്ലാത്ത അടച്ചുറപ്പുള്ള പാത്രത്തിലാക്ക സൂക്ഷിക്കാം.

Tags