പൈനാപ്പിൾ റൈസിന്റെ യഥാർത്ഥ രുചി ഇതാണ്! തായ്‌ലൻഡ് സ്റ്റൈൽ റെസിപ്പി
ചേരുവകൾ .
ബിരിയാണി അരി- 500 ഗ്രാം .
പൈനാപ്പിൾ- 350 ഗ്രാം .
സവാള- 3 എണ്ണം .
പൈനാപ്പിൾ ജ്യൂസ്- 5 ടേബിൾ സ്പൂൺ.
വെളുത്തുള്ളി (ചതച്ചത്)- 7 അല്ലി .
മസാല പൗഡർ- 3 ടീസ്പൂൺ .
ഉണക്കമുളക് (ചതച്ചത്)- 6 എണ്ണം .
ഉണക്കമുന്തിരി- 1/2 കപ്പ് .
അണ്ടിപ്പരിപ്പ്- 1/2 കപ്പ് .
എണ്ണ- ആവശ്യത്തിന് .
tRootC1469263">ഉപ്പ്- പാകത്തിന് .
മല്ലിയില (അരിഞ്ഞത്)- 1 കപ്പ്.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് മാറ്റിവെയ്ക്കുക. ഇതേ എണ്ണയിലേക്ക് വെളുത്തുള്ളി, ഉണക്കമുളക്, സവാള എന്നിവ ചേർത്ത് മൂപ്പിച്ച് ഇതും മാറ്റിവെയ്ക്കുക. ഈ എണ്ണയിലേക്ക് അരി ചേർത്ത് ചെറുതായി വറുത്തതിന് ശേഷം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. അരി വെന്ത് കഴിഞ്ഞാൽ ഉള്ളി മൂപ്പിച്ചത്, മസാലപൗഡൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് പൈനാപ്പിൾ ജ്യൂസ് ചേർത്ത് വീണ്ടും യോജിപ്പിക്കുക. പാനിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ ചേർത്തതിന് ശേഷം വീണ്ടും ഇളക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം വാങ്ങിവെയ്ക്കാം. മുന്തിരി, അണ്ടിപ്പരിപ്പ്, മല്ലിയില എന്നിവ ചേർത്ത് ചെറുതായി ഇളയ്ക്കുക. പൈനാപ്പിൾ റൈസ് തയ്യാർ…
.jpg)

