ഇങ്ങനെ തയ്യാറാക്കി നോക്കൂ പുളിശ്ശെരി തയ്യാറാക്കാം

google news
Pineapple Pulissery

 ചേരുവകൾ 

   പൈനാപ്പിൾ കഷണങ്ങളാക്കിയത് - 2 റ്റീകപ്പ്
    പച്ചമുളക് -5
    തേങ്ങ -2 റ്റീകപ്പ്
    ജീരകം -3 നുള്ള്
    മഞൾപൊടി -1/2 റ്റീസ്പൂൺ
    മുളക് പൊടി -1/2 റ്റീസ്പൂൺ
    ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
    കറിവേപ്പില -2 തണ്ട്
    വറ്റൽമുളക് -3
    ഉലുവാപൊടി - 1/4 റ്റീസ്പൂൺ
    കുരുമുളക്പൊടി -3 നുള്ള്
    തൈരു - 2 റ്റീകപ്പ്

തേങ്ങ+ ജീരകം+1 നുള്ള് മഞൾപൊടി+3 പച്ചമുളക് ഇത്രെം നല്ല വണ്ണം അരച്ച് എടുക്കുക


2 പച്ചമുളക് കീറിയത്,പൈനാപ്പിൾ കഷണങ്ങൾ മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ചേർത് വേവിക്കാൻ വക്കുക.


കഷണങ്ങൾ നന്നായി വെന്ത് വെള്ളം ഒക്കെ ഏകദെശം വറ്റി വരുമ്പോൾ അരപ്പ് ചേർത്, പാകത്തിനു ഉപ്പും ചേർത് ഇളക്കി അടച്ച് വച്ച് വേവിച്ച് തിള വന്ന ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചേർത് ഇളക്കി തീ ഓഫ് ചെയ്യാം ( തൈരു ചേർത്ത് തിളക്കണ്ട.ഒന്ന് ചെറുതായി ചൂടായാൽ മതി.മീഡിയം പുളിയുള്ള തൈരു ആണു നല്ലത്.

ഉലുവാ പൊടി,കുരുമുളക് പൊടി ഇവ മേലെ തൂകാം.

ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്,വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.താളിക്കുമ്പോൾ ലേശം ഉലുവ കൂടെ വേണെൽ ചേർക്കാം . 

Tags