എരിവും പുളിയും മധുരവും ഒത്തു ചേർന്ന ഒരു സാലഡ് ഇതാ ...
Mar 7, 2025, 18:10 IST


ചേരുവകൾ
പൈനാപ്പിൾ -ഒരെണ്ണം പഴുത്തത്
പൊതീന അരിഞ്ഞത് -2 കൈ പിടി
പച്ച മുളക് -2 എണ്ണം
ശർക്കര പൊടി-1 ടീസ്പൂൺ
നാരങ്ങാ നീര് - ഒരു നാരങ്ങയുടെ
ഉപ്പ് - ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം:
പൈനാപ്പിൾ തൊലി കളഞ്ഞു ചെറുതായി നുറുക്കിയ ശേഷം ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് പൊതീന അരിഞ്ഞതും പച്ച മുളക് ചെറുതായി അരിഞ്ഞതും ഉപ്പും ശർക്കര പൊടിച്ചതും നാരങ്ങാ നീരും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുത്താൽ സ്പെഷ്യൽ പൈനാപ്പിൾ സാലഡ് റെഡി.