ഗുളിക കഴിക്കാതെ ആർത്തവം വൈകിപ്പിക്കാം
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവം അത്ര നിസാരമായ കാര്യമല്ല, മാസത്തിൽ ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയുള്ളവർ കാണും. സ്ത്രീകൾ പൊതുവെ ഈ ആർത്തവത്തിൻ്റെ ഒരു കലണ്ടർ കൈയിൽ എപ്പോഴും സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കൃത്യമായ സമയത്ത് ആവശ്യമുള്ള പ്രതിവിധികൾ സ്വീകരിക്കാൻ ഇത് ഏറെ സഹായിക്കും. പൊതുവെ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് എന്തെങ്കിലും അവധികാലമോ അല്ലെങ്കിൽ പ്രത്യേക പരിപാടികളോ വരുമ്പോൾ കൃത്യമായ ആർത്തവം ഉണ്ടാകുന്നത്.
വൈകാരികവും ശാരീരികവുമായി തളർത്തുന്നത് കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളിൽ പൊതുവെ സ്ത്രീകൾക്ക് ആർത്തവമാകുന്നത് ചിന്തിക്കാൻ കൂടി കഴിയാറില്ല എന്നതാണ് സത്യം. മരുന്ന് കഴിച്ച് ആർത്തവം ദിവസം വൈകിപ്പിക്കുകയും നേരത്തെയാക്കുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. എന്നാൽ മരുന്ന് കഴിക്കാതെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികളാണ് എപ്പോഴും നല്ലത്. എളുപ്പത്തിൽ വീട്ടിൽ ലഭ്യമാകുന്ന ചില സാധനങ്ങൾ മതി ആർത്തവം വൈകിപ്പിക്കാൻ.
പപ്പായ
മിക്ക വീടുകളിലെയും പറമ്പിൽ വളരെ സുലഭമായി കണ്ടുവരുന്നതാണ് പപ്പായ. ഗർഭിണികൾ പപ്പായ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പണ്ടുള്ളവർ പറയാറുണ്ട്. പപ്പായയിൽ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും ഗർഭാശയത്തിലെ രക്തയോട്ടം മാറ്റുകയും ഇത് ഗർഭിണികളിൽ ഗർഭം അലസലിന് കാരണമാവുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ആർത്തവത്തെ കാലതാമസം വരുത്തണമെങ്കിൽ പപ്പായ സുരക്ഷിതവും സ്വാഭാവികവുമായതിനാൽ പപ്പായ കഴിക്കുന്നത് ആർത്തവം ദിവസത്തിൽ കാലതാമസം വരാൻ സഹായിക്കും.
ആർത്തവം വൈകിപ്പിക്കാൻ വളരെയധികം സഹായിക്കുന്നതാണ് കടുക്. രണ്ട് സ്പൂൺ കടുക് പൊടിച്ചത് ചെറു ചൂടുള്ള ഒരു കപ്പ് പാലിൽ കുതിർത്ത് ദിവസവും രാത്രി കുടിക്കുക. ആർത്തവത്തിന് ഒരാഴ്ച മുൻപ് മുതൽ ഇത് ചെയ്താൽ ആർത്തവം വൈകിപ്പിക്കാം. അതുപോലെ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ കടുക് ഒരു രാത്രി കുതിർത്ത് വച്ച് അടുത്ത ദിവസം രാവിലെ കുടിക്കുന്നതും ഗുണം ചെയ്യും.
.jpg)

