കറിയിൽ മാത്രം അല്ല, മുരിങ്ങക്കാ കൊണ്ട് ഇതും ഉണ്ടാക്കാം!

muringa
muringa

മുരിങ്ങയുടെ ഇലയും പൂവും കായുമെല്ലാം വളരെ രുചികരമാണ്. സാധാരണ കറികളില്‍ ചേര്‍ക്കുന്നതിനു പുറമേ, മുരിങ്ങക്കാ കൊണ്ട് അച്ചാര്‍ ഉണ്ടാക്കാം .

മുരിങ്ങക്കായ കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ഇഡ്ഡലി തട്ടില്‍ ഇട്ടു പുഴുങ്ങി എടുക്കുന്നു. വെന്ത ശേഷം, ഇത് പുറത്തെടുത്ത് നടുവേ കീറി, കാമ്പ് മാത്രം സ്പൂണ്‍ കൊണ്ട് മാറ്റി എടുക്കുന്നു. 

tRootC1469263">

അതിനു ശേഷം അടുപ്പത്ത് ഒരു ചട്ടി വെച്ച്, എണ്ണ ഒഴിക്കുന്നു. ഇതിലേക്ക് വറ്റല്‍ മുളക്, ഉള്ളി അരിഞ്ഞത്, ചുവന്ന മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുന്നു. അല്‍പ്പം പുളിവെള്ളം കൂടി പിഴിഞ്ഞ് ഒഴിക്കുന്നു. എന്നിട്ട് അടച്ചുവെച്ച് വേവിക്കുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോള്‍ നല്ല കട്ടിയുള്ള മുരിങ്ങക്കാ അച്ചാര്‍ റെഡി.

Tags