കടുമാങ്ങ അച്ചാർ

കടുമാങ്ങ അച്ചാർ
How to prepare a mango pickle
How to prepare a mango pickle


ആവശ്യ സാധനങ്ങൾ:
കണ്ണിമാങ്ങ- 1കിലോ
കാശ്മീരി മുളകുപൊടി-2ടേബിൾസ്പൂൺ
മുളകുപൊടി -3ടേബിൾസ്പൂൺ
കായം പൊടി -1/3 ടീസ്പൂൺ
നല്ലെണ്ണ -2ടേബിൾസ്പൂൺ
വിനാഗിരി -ആവശ്യത്തിന്
ഉലുവപ്പൊടി -1/3 ടീസ്പൂൺ
കടുകുപൊടിച്ചത് -100 ഗ്രാം
ഉപ്പ് -150ഗ്രാം


ഉണ്ടാക്കുന്ന വിധം:

ആദ്യം കണ്ണിമാങ്ങ നന്നയി കഴുകി വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ശേഷം ഇത് ഒരു ഭരണിയിൽ ഉപ്പും ചേർത്ത് നാലോ അഞ്ചോ ദിവസം മൂടി വെയ്ക്കുക. കൂടുതൽ ദിവസം ഉപ്പിൽ ഇട്ട് വെച്ചാൽ രുചി കൂടും. എന്തായാലും കുറഞ്ഞത് നാല് ദിവസമെങ്കിലും ഇട്ട് വെയ്ക്കണം.

tRootC1469263">

ശേഷം ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി എല്ലാ പൊടികളും ചൂടാക്കി തീ ഓഫ് ചെയ്യുക. അതിന് ശേഷം ഉപ്പുവെള്ളവും മാങ്ങയും വേർതിരിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പുവെള്ളം എടുത്ത് വെയ്ക്കാൻ മറക്കരുത്.

ചൂടാക്കിയ പൊടികളിൽ ആവശ്യത്തിന് ഉപ്പ് വെള്ളവും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം, മാങ്ങ അതിലേക്ക് ചേർത്ത് ഇളക്കി ഭരണിയിലേക്ക് ഇടുക .ഒരു വാഴയിലയിൽ നല്ലെണ്ണ ഇരുപുറവും നന്നായി തേച്ചുപിടിപ്പിച്ച് ഭരണി യിലേക്ക് ഇറക്കി ഇടുക .വീണ്ടും അടച്ച് മൂടിക്കെട്ടി വയ്ക്കുക .

Tags