പച്ചമുളക് അച്ചാറിൻ്റെ റെസിപ്പി

green chillies

ചേരുവകൾ

    പച്ചമുളക്
    ജീരകം
    ഉലുവ
    കടുക്
    പെരും ജീരകം
    നല്ലെണ്ണ
    എള്ള്
    കായം
    മഞ്ഞൾപ്പൊടി
    മുളകുപൊടി
    ഗരംമസാല


തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് വറുക്കുക.
    ഇത് പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ നന്നായി കഴുകി നടുവെ മുറിച്ച് വിത്തുകൾ മാറ്റിയ പച്ചമുളകെടുത്ത്, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ എള്ള്, അര ടീസ്പൂൺ കായം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്തിളക്കുക.
    ഇതിലേയ്ക്ക് തയ്യാറാക്കിയ മസാലപ്പൊടി കൂടി ചേർക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് നല്ലെണ്ണ ചൂടാക്കുക. ചൂടാക്കിയ നല്ലെണ്ണ പച്ചമുളകിൽ ഒഴിച്ചിളക്കുക. വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.

Tags