അൽഫാം ഇഷ്ടമാണോ? എങ്കിൽ ഈ പെരി പെരി വേരിയന്റ് മിസ്സ് ചെയ്യരുത്
മസാല തയ്യാറാക്കാൻ
ചിക്കൻ -ഒരു കിലോ
ഉണക്കമുളക് -5
കാശ്മീരി മുളക് -5
ചൂടുവെള്ളം -ഒരു കപ്പ്
മല്ലിയില -കാൽകപ്പ്
വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി -അര ടേബിൾ സ്പൂൺ
നാരങ്ങ നീര് -രണ്ട് ടേബിൾ സ്പൂൺ
എണ്ണ -1/3 കപ്പ്
ഉപ്പ്
സോസ് തയ്യാറാക്കാൻ
സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
tRootC1469263">സോസ് -നാല് ടേബിൾ സ്പൂൺ
മുളക് ചതച്ചത് അഞ്ചു ടീസ്പൂൺ
നാരങ്ങ നീര് -ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി- മുക്കാൽ ടീസ്പൂൺ
ഉപ്പ്
ചിക്കന്റെ മുറിക്കാത്ത വലിയ കഷണങ്ങളാണ് എടുക്കേണ്ടത്, ഇത് കഴുകിത്തുടച്ച് മേൽഭാഗത്ത് വലിയ നീളത്തിലുള്ള മുറിവുകൾ ആക്കി കൊടുക്കുക ഒരു മിക്സിയുടെ ജാറിലേക്ക് മുളകുകളും, നാരങ്ങ നീര് വെളുത്തുള്ളി മല്ലിയില മുളകുപൊടി ഉപ്പ് എണ്ണ ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കാം ഈ മസാല ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കണം, ഇനി ഗ്രീൻ ചട്ണി തയ്യാറാക്കാം, മിക്സി ജാറിലേക്ക് മല്ലിയില പുതിനയില പച്ചമുളക് വെളുത്തുള്ളി ജീരകം സവാള തൈര് നാരങ്ങാനീര് ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കാം.
കുറച്ച് എണ്ണ കൂടി ചേർത്താൽ നല്ലതായിരിക്കും. മാരിമേറ്റ് ചെയ്ത ചിക്കൻ മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം ഗ്രിൽ ചെയ്ത് എടുക്കാം. അടുത്തതായി സോസ് തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് ഓയിലും ടൊമാറ്റോ കെച്ചപ്പും ചേർക്കുക ഇത് നന്നായി യോജിച്ചു തിളക്കുമ്പോൾ മുളക് ചതച്ചത് നാരങ്ങാനീര് കുരുമുളകുപൊടി ഉപ്പ് ഇവ ചേർക്കുക നന്നായി മിക്സ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കാം. ഗ്രിൽ ചെയ്തെടുത്ത ചിക്കൻ ഒരു പാനിലേക്ക് വെച്ചതിനുശേഷം തയ്യാറാക്കിയ സോസ് മുകൾവശത്ത് നന്നായി ബ്രഷ് ചെയ്തു കൊടുക്കുക ഇനി പാനിൽ അല്പം ഓയിൽ കൂടി ഒഴിച്ച് ചിക്കന്റെ എല്ലാവശവും ചെറുതായൊന്ന് ഫ്രൈ ചെയ്തെടുക്കാം, സോസ് ആവശ്യത്തിനനുസരിച്ച് ബ്രഷ് ചെയ്തു കൊടുക്കുകയും ചെയ്യാം രുചികരമായ പെരി പെരി അൽഫാം തയ്യാർ.
.jpg)


