ചോറിനും ചപ്പാത്തിക്കും സൂപ്പർ കോമ്പോ!
ചേരുവകൾ
ചിക്കൻ – 1 kg
കുരുമുളകുപൊടി – 2¼ ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
സവാള – 3 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 2 ഇതൾ
മല്ലിപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – ½ ടീസ്പൂൺ
ഗരംമസാല – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
വെള്ളം – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോഴിയിറച്ചി ഇടത്തരം വലുപ്പത്തിൽ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിൾസ്പൂൺ), മഞ്ഞൾപൊടി (½ ടീസ്പൂൺ), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയിൽ പുരട്ടി കുറഞ്ഞത് ½ മണിക്കൂർ വയ്ക്കുക.
സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേർത്ത് മീഡിയം തീയിൽ വഴറ്റുക.
ഇവ ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച് മല്ലിപൊടിയും (1 ടേബിൾസ്പൂൺ), ഗരംമസാലയും (1 ടീസ്പൂൺ) ചേർത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേർത്ത് 5 മിനിറ്റ് നേരം നല്ല തീയിൽ ഇടവിട്ട് ഇളക്കുക.
പിന്നീട് ½ കപ്പ് വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാൻ തുടങ്ങുമ്പോൾ തീ കുറയ്ക്കുക)
വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
ഇതിലേക്ക് ¼ ടേബിൾസ്പൂൺ കുരുമുളകുപൊടി ചേർത്ത് യോജിപ്പിച്ച് തീ അണയ്ക്കുക. നാടൻ പെപ്പർ ചിക്കൻ റെഡി.
.jpg)

