വിലകൂടിയ പീനട്ട് ബട്ടർ ഇനി കുറഞ്ഞ ചിലവിൽ വീട്ടിൽ തയ്യാറാക്കാം
Jul 8, 2026, 12:05 IST
ചേരുവകൾ
വറുത്ത നിലക്കടല- രണ്ടു കപ്പ്
തേൻ- ഒരു ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ- ഒരു ടേബിൾ സ്പൂൺ
ഉപ്പ്- കാൽ ടീസ് സ്പൂൺ
തയ്യാറാക്കുന്ന വിധം
വറുത്തെടുത്ത കടല ഒരു ബ്ലെൻഡറിലോ ഫുഡ് പ്രോസസറിലോ ഇടുക. നല്ല പേസ്റ്റ് രൂപത്തിലാവുന്നത് വരെ അടിച്ചെടുക്കുക. ഇതിലേക്ക് ഓയിൽ, ഉപ്പ്, തേൻ എന്നിവ ചേർക്കുക. നിങ്ങൾക്ക് ആവശ്യമുള്ള പരുവം ആവുന്നത് വരെ അരയ്ക്കുക. ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
.jpg)

