പീനട്സ് ബട്ടർ ഇനി വീട്ടിൽ ഉണ്ടാക്കാം ...
Feb 15, 2025, 18:30 IST


ആവശ്യമുള്ളവ
നിലക്കടല വറുത്തത് -2 കപ്പ്
ബട്ടർ ഉരുക്കിയത് അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ -3 ടേബിൾ സ്പൂൺ
പഞ്ചസാര അല്ലെങ്കിൽ തേൻ -3 ടേബിൾ സ്പൂൺ
വാനില എസൻസ് -രണ്ടു തുള്ളി
ഉപ്പ് -ഒരു നുള്ള്
തയാറാക്കുന്ന വിധം
നിലക്കടല വറുത്ത് തൊലി കളഞ്ഞെടുക്കുക. നന്നായി ഉണങ്ങിയ മിക്സിയുടെ ജാറിൽ ഇവയെല്ലാം ചേർത്ത് അരച്ചെടുക്കണം. ഒന്നുകൂടെ ലൂസാക്കണമെങ്കിൽ കുറച്ചുകൂടെ ഓയിൽ ചേർത്ത് അരക്കാം. നിങ്ങളുടെ പാകത്തിന് മധുരവും കൂടുതൽ ചേർക്കാം. അരച്ചെടുത്തുകഴിഞ്ഞാൽ കഴുകി വൃത്തിയാക്കിയ കുപ്പിയിലേക്ക് ഇത് മാറ്റുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുവരാതിരിക്കും.