വീട്ടിൽ സിംപിൾ ആയി ഇത് ഉണ്ടാക്കാം

Peanut butter can be made at home.

 ചേരുവകൾ

പച്ച നിലക്കടല - 1½ കപ്പ് (200 ഗ്രാം)

ഉപ്പ് - ആവശ്യത്തിന്

ഓയിൽ അല്ലെങ്കിൽ പീനട്ട് ഓയിൽ - 1 മുതൽ 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

നിലക്കടല ചെറു തീയിൽ വറുത്തെടുക്കുക. ഇത് ചെറുതായി തണുപ്പിച്ച് തൊലികൾ നീക്കം ചെയ്യുക. മിക്‌സർ ജാറിലേക്ക് നിലക്കടലയിട്ട് 1-2 മിനിറ്റ് നേരം നന്നായി അരക്കുക. ആവശ്യമെങ്കിൽ ഉപ്പും എണ്ണയും ചേർക്കുക. മധുരമുള്ള പീനട്ട് ബട്ടറാണ് തയാറാക്കുന്നതെങ്കിൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്. നന്നായി ക്രീം രൂപത്തിലാകുന്നതുവരെ അരച്ചെടുക്കുക.

ഇത് വായു കടക്കാത്ത ജാറിലാക്കി ഫ്രിഡ്ജിൽ വെച്ചോ അല്ലാതെയോ സൂക്ഷിക്കാം. ഒരാഴ്ചവരെ വീട്ടിലുണ്ടാക്കുന്ന പീനട്ട് ബട്ടർ ഉപയോഗിക്കാം. മിതമായ അളവിൽ കുട്ടികൾക്കടക്കം ദിവസവും ഈ പീനട്ട് ബട്ടർ നൽകാവുന്നതാണ്.

Tags