ചായയ്ക്ക് ചൂടോടെ കഴിക്കാൻ ഇത് തയ്യാറാക്കൂ ..

google news
pazhampori

ചേരുവകൾ:

    നേന്ത്രപ്പഴം - 2 എണ്ണം (ഒരു പഴത്തിന്‍റെ പകുതിയും)
    മൈദ - 2 കപ്പ്‌
    അരിപ്പൊടി - 1 ടേബിൾസ്പൂൺ
    പുട്ടുപൊടി - 2 ടേബിൾസ്പൂൺ
    വെളുത്ത എള്ള് - 3 ടീസ്പൂൺ
    സോഡാപ്പൊടി - 1/4 ടീസ്പൂൺ
    മഞ്ഞൾപൊടി - 1 നുള്ള്
    ഉപ്പ് - 2 നുള്ള്
    ഏലക്കാപ്പൊടി -1 നുള്ള്
    ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്നവിധം:

നേന്ത്രപ്പഴം നേർപകുതി മുറിച്ച് അതിനെ ഒരു പകുതി കൂടെ ആക്കി ഒരു 3 പീസ് ആക്കണം. ശേഷം മൈദ, അരിപൊടി, പുട്ടുപൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു മാവ് തായാറാക്കാം. മുറിച്ചെടുത്ത ഓരോ പഴവും മാവിൽ മുക്കി ഓയിലിൽ വറുത്തെടുക്കാം.

Tags