പാലട പ്രഥമൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ ...

payasamm
payasamm

 ഉണക്കലരി ..... 150gm
പഞ്ചസാര ........... 3 tspn
വെളിച്ചെണ്ണ ........... 1 tspn
വെള്ളം
വാഴയില വാട്ടിയത്

പാൽ .............. ഒന്നര ലിറ്റർ
പഞ്ചസാര ......... 400- 450 ഗ്രാം
ഏലക്കായ് പൊടിച്ചത് ..... ഒരു tspn

ഉണക്കലരി കഴുകി 3 മണിക്കൂർ കുതിർത്ത് വാരി വെള്ളം വലിയുമ്പോൾ നല്ല പട്ടു പോലെ മിനുസത്തിൽ പൊടിച്ചെടുക്കുക .ഇതിൽ പഞ്ചസാരയും ചേർത്ത് പൊടിക്കുക . അരിപ്പൊടിയിൽ കുറേശ്ശെ വെള്ളം ഒഴിച്ച് ഏകദേശം ദോശമാവിന്റെ അയവിൽ കലക്കിയെടുക്കുക .വെളിച്ചെണ്ണയും ചേർക്കുക.

വായ് വട്ടമുള്ള പാത്രത്തിൽ വെള്ളം തിളയ്ക്കാൻ വയ്ക്കുക .വാഴയില കഷ്ണങ്ങൾ വാട്ടിയതിൽ അരിമാവ് കുറേശ്ശെ ഒഴിച്ച് മെല്ലെ കനം കുറച്ച് പരത്തുക .ഇല ചുരുട്ടിയെടുത്ത് വാഴനാര് കൊണ്ട് കെട്ടി തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇടുക. 20-25 മിനിറ്റ് നന്നായി വേവിക്കുക . അട വെന്ത മണം വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വെള്ളം ഊറ്റിക്കളഞ്ഞ് തണുക്കാൻ വെയ്ക്കുക .ഇലയിൽ നിന്ന് മാറ്റി
തണുത്ത അട പൊടിപൊടി കഷ്ണ ങ്ങളായി കൊത്തിയെടുക്കുക

പാലിൽ കാൽ ലിറ്റർ വെള്ളം ചേർത്ത് തിളപ്പിക്കുക .തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കുക. ഒന്നു കുറുകി വരുമ്പോൾ അട ചേർക്കുക . ചെറുതീയിൽ ഇളക്കി കൊടുത്ത് വേവിയ്ക്കുക.. അടവെന്ത് മധുരവും പാലിന്റെ സ്വാദും ചേർന്ന് ചെറിയൊരു റോസ് നിറത്തിൽ വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം .ഏലയ്ക്കാപ്പൊടി ചേർക്കാം

Tags