പാവയ്ക്ക ചായക്കൊപ്പം? വെറൈറ്റി വിഭവം ഇതാ!
ആദ്യം രണ്ടു പാവയ്ക്ക കുരു കളഞ്ഞ് ചെറുതായി വട്ടത്തിൽ അരിയുക. ഇതിലേക്ക് 1 ടീസ്പൂൺ ഉപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കുക.
അര മണിക്കൂറിനു ശേഷം, പാവയ്ക്ക വെള്ളത്തിൽ ഇട്ടു കഴുകി എടുക്കുക. ഒരു കോട്ടൺ തുണിക്ക് മേൽ ഇത് വിതറിയ ശേഷം നന്നായി വെള്ളം കളഞ്ഞ് തുടച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് ഇട്ട്, ഉപ്പ്, ഇന്തുപ്പ് എന്നിവ ആവശ്യത്തിന് ചേർക്കുക. കൂടാതെ അര ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടീസ്പൂൺ മുളക്പൊടി, 2 ടീസ്പൂൺ ആംചൂർ പൊടി, 1 ടേബിൾസ്പൂൺ കോൺസ്റ്റാർച്ച്, 1 ടീസ്പൂൺ കടലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.
tRootC1469263">അടുപ്പത്ത് ഒരു പാൻ വച്ച് എണ്ണ ഒഴിക്കുക. ഇതിലേക്ക് പാവയ്ക്കാ കഷ്ണങ്ങൾ ഓരോന്നായി വയ്ക്കുക. മുകളിൽ വീണ്ടും എണ്ണ ഒഴിക്കുക. ഓരോ ഭാഗം വെന്തുവരുമ്പോൾ ഒരു ഫോർക്ക് ഉപയോഗിച്ച് മറിച്ചിട്ട് കൊടുക്കുക. വെന്തുകഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി ഒരു പാത്രത്തിലേക്ക് ഇടുക. ഇത് സോസ്, മയനൈസ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
.jpg)


