ഈ ട്രിക്ക് ട്രൈ ചെയ്‌താൽ ഇത് കുട്ടികൾ കഴിച്ചോളും

pavaykkacurry

 ചേരുവകൾ

പാവയ്ക്ക
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
കടുക്
വെളുത്തുള്ളി
വറ്റൽമുളക്
സവാള
പച്ചമുളക്
തക്കാളി
മുളകുപൊടി
കാശ്മീരിമുളകുപൊടി
മല്ലിപ്പൊടി
കായപ്പൊടി
വാളൻപുളി
ശർക്കര

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക അതിലേക്ക് പാവയ്ക്ക കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞതു ചേർക്കാം. കുറച്ച് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ച് മാറ്റി വയ്ക്കാം. അതേ പാനിലേയ്ക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിക്കാം.
അൽപം കടുക് ചേർത്ത് പൊട്ടിക്കാം. കുറച്ച് വറ്റൽമുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റാം. ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കിയതും രണ്ട് പച്ചമുളകും ചേർത്തു വേവിക്കാം. പച്ചക്കറികൾ വെന്തു വരുമ്പോൾ തക്കാളി ഉടച്ചെടുത്തതു ചേർത്തിളക്കാം.

വെന്തു വരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അൽപ്പം കായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
വേവിച്ചു മാറ്റി വച്ച പാവയ്ക്ക് അതിലേക്കു ചേർക്കാം.നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം.
പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളച്ചു വരുമ്പോൾ അടുപ്പണച്ച് അൽപ്പം കറിവേപ്പില കൂടി ചേർക്കാം. പാവയ്ക്ക പുളിങ്കറി തയ്യാറായിരിക്കുന്നു.

Tags