പാ​ട്യാ​ല ചി​ക്ക​ൻ എളുപ്പം തയ്യാറാക്കാം...

google news
patialachiken

ചേ​രു​വ​ക​ള്‍

    ചി​ക്ക​ൻ -750 gm
    തൈ​ര് - 1/2 ക​പ്പ്
    ഇ​ഞ്ചി പേ​സ്റ്റ് -1/2 ടീ​സ്പൂ​ൺ
    വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -1/2 ടീ​സ്പൂ​ൺ
    മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്പൂ​ൺ
    മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
    കു​രു​മു​ള​കു​പൊ​ടി -1/4 ടീ​സ്പൂ​ൺ
    ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന് 

ഗ്രേ​വി​ക്കു​വേ​ണ്ട ചേ​രു​വ​ക​ള്‍

    എ​ണ്ണ -3 ടേ​ബി​ൾ​സ്പൂ​ൺ
    പ​ട്ട - 1/2 inch
    ഏ​ല​ക്ക - 2
    ഗ്രാ​മ്പു -2
    ജീ​ര​കം -1/2 ടീ​സ്പൂ​ൺ
    ഇ​ഞ്ചി -1 ടീ​സ്പൂ​ൺ (കൊ​ത്തി അ​രി​ഞ്ഞ​ത്)
    വെ​ളു​ത്തു​ള്ളി -1 ടീ​സ്പൂ​ൺ (കൊ​ത്തി അ​രി​ഞ്ഞ​ത്)
    സ​വാ​ള -4 (കൊ​ത്തി അ​രി​ഞ്ഞ​ത്)
    മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്പൂ​ൺ
    മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
    മ​ല്ലി​പ്പൊ​ടി -1 ടേ​ബി​ൾ​സ്പൂ​ൺ
    ത​ക്കാ​ളി -2 (ചെ​റു​താ​യി അ​രി​ഞ്ഞ​ത് )
    വെ​ള്ളം - 1/4 ക​പ്പ്
    പ​ച്ച​മു​ള​ക് -2 (അ​രി​ഞ്ഞ​ത്) 

ചി​ക്ക​ൻ ഗ്രേ​വി​ക്കു​വേ​ണ്ട ചേ​രു​വ​ക​ൾ

    എ​ണ്ണ - 1 ടേ​ബി​ൾ​സ്പൂ​ൺ
    ജീ​ര​കം -1/2 ടീ​സ്പൂ​ൺ
    ഇ​ഞ്ചി -1 ടീ​സ്പൂ​ൺ
    വെ​ളു​ത്തു​ള്ളി -1 ടീ​സ്പൂ​ൺ
    ഉ​ലു​വ​യി​ല -1 ക​പ്പ്
    സ​വാ​ള -1 (ച​തു​ര​ക്ക​ഷ്ണം )
    കാ​പ്സി​ക്കം -1 (ച​തു​ര​ക്ക​ഷ്ണം )
    മ​ഞ്ഞ​ൾ​പൊ​ടി -1/4 tsp
    മു​ള​കു​പൊ​ടി -1/2tsp
    മ​ല്ലി​പ്പൊ​ടി -1/2 tsp
    ക​ശു​വ​ണ്ടി​പ്പ​രി​പ്പ് അ​ര​ച്ച​ത് -1/2 ക​പ്പ്
    വെ​ള്ളം -1/2 ക​പ്പ്
    ഗ​രം മ​സാ​ല - 1/2 ടീ​സ്പൂ​ൺ
    പ​ച്ച​മു​ള​ക് - 1 (അ​രി​ഞ്ഞ​ത് )
    ഇ​ഞ്ചി - 1/2 inch (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്)
    ക​സൂ​രി​മേ​ത്തി -1/2 ടീ​സ്പൂ​ൺ
    ഫ്ര​ഷ് ക്രീം -1/4 ​ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ൻ അ​ടു​പ്പി​ൽ​വെ​ച്ച് അ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളി​ട്ട് അ​തി​ലേ​ക്കു തൈ​ര്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്ത് അ​ര​മ​ണി​ക്കൂ​ർ മാ​റ്റി​വെ​ക്കു​ക. ഇ​നി ഗ്രേ​വി ത​യാ​റാ​ക്കാ​ൻ ഒ​രു പാ​ൻ അ​ടു​പ്പി​ൽ വെ​ച്ച് അ​തി​ലേ​ക്കു ഓ​യി​ൽ ചേ​ർ​ക്കു​ക. ഓ​യി​ൽ ചൂ​ടാ​യി വ​രു​മ്പോ​ൾ അ​തി​ലേ​ക്കു പ​ട്ട, ഏ​ല​ക്ക, ഗ്രാ​മ്പു ചേ​ർ​ത്തു​കൊ​ടു​ക്കു​ക. ഇ​വ​യു​ടെ മ​ണം വ​രു​മ്പോ​ൾ അ​തി​ൽ ജീ​ര​കം, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ചേ​ർ​ക്കാം.

പ​ച്ച​മ​ണം മാ​റു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ശേ​ഷം സ​വാ​ള ചേ​ർ​ത്തു​കൊ​ടു​ക്കാം. സ​വാ​ള​യു​ടെ ക​ള​ർ മാ​റി ബ്രൗ​ൺ നി​റ​മാ​കും​വ​രെ വ​ഴ​റ്റു​ക. ഇ​നി പൊ​ടി​ക​ൾ ഓ​രോ​ന്നാ​യി ചേ​ർ​ക്കാം (മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി) ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി പൊ​ടി​ക​ളു​ടെ പ​ച്ച​മ​ണം മാ​റു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ശേ​ഷം ത​ക്കാ​ളി അ​രി​ഞ്ഞ​തു​ചേ​ർ​ത്ത് ഇ​ള​ക്കി അ​തി​ലേ​ക്കു വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ക്കു​ക. മ​സാ​ല വെ​ന്തു​വ​ന്ന​ശേ​ഷം അ​തി​ൽ​നി​ന്നും പ​കു​തി മ​സാ​ല പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി​വെ​ക്കു​ക. ബാ​ക്കി മ​സാ​ല​യി​ലേ​ക്കു ചി​ക്ക​ൻ ചേ​ർ​ത്തു​കൊ​ടു​ക്കു​ക. അ​തി​ലേ​ക്കു പ​ച്ച​മു​ള​ക് കൂ​ടെ ചേ​ർ​ത്തി​ള​ക്കി അ​ട​ച്ചു​വെ​ച്ചു കു​ക്ക് ചെ​യ്യു​ക.

ഇ​നി ഒ​രു പാ​ൻ അ​ടു​പ്പി​ൽ​വെ​ച്ച് ഇ​തി​ലേ​ക്കു​ള്ള മ​സാ​ല ത​യാ​റാ​ക്കു​ക. അ​തി​നാ​യി പാ​നി​ലേ​ക്ക് ഓ​യി​ലൊ​ഴി​ച്ച് ജീ​ര​കം, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, ഉ​ലു​വ​യി​ല (ഉ​ലു​വ​യി​ല അ​രി​ഞ്ഞു അ​തി​ൽ ഉ​പ്പു​ചേ​ർ​ത്ത് മി​ക്സ് ചെ​യ്തു അ​തി​ൽ നി​ന്നു​വ​രു​ന്ന വെ​ള്ളം പി​ഴി​ഞ്ഞു​ക​ള​ഞ്ഞു എ​ടു​ക്കു​ക. എ​ന്നി​ട്ടു വെ​ള്ള​ത്തി​ൽ ക​ഴു​കി​യെ​ടു​ക്കു​ക) ചേ​ർ​ത്തു​കൊ​ടു​ക്കു​ക. ഇ​ള​ക്കി യോ​ജി​പ്പി​ച്ച് അ​തി​ലേ​ക്കു സ​വാ​ള, കാ​പ്സി​ക്കം ചേ​ർ​ക്കാം. ഇ​നി മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, ജീ​ര​ക​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി ചേ​ർ​ത്ത് ഇ​ള​ക്കി അ​തി​ലേ​ക്കു നേ​ര​ത്തെ മാ​റ്റി​വെ​ച്ച മ​സാ​ല മി​ക്സ് കൂ​ടെ ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക.

അ​തി​ലേ​ക്ക് ക​ശു​വ​ണ്ടി പേ​സ്റ്റ്, പി​ന്നെ ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് മൂ​ന്നു​മു​ത​ൽ നാ​ലു​മി​നി​റ്റു​വ​രെ ചെ​റു​തീ​യി​ൽ കു​ക്ക് ചെ​യ്യു​ക. ഈ ​​ഗ്രേ​വി കു​ക്ക് ചെ​യ്തു​വെ​ച്ച ചി​ക്ക​നി​ൽ ചേ​ർ​ത്തു​തി​ള​ക്കു​ക. ഇ​നി ഇ​തി​ലേ​ക്ക് ഗ​രം​മ​സാ​ല, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, ക​സൂ​രി​മേ​ത്തി കൂ​ടെ ചേ​ർ​ത്ത് ഇ​ള​ക്കു​ക. ഫ്ര​ഷ് ക്രീം ​ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. മ​ല്ലി​യി​ല ചേ​ർ​ത്ത് അ​ല​ങ്ക​രി​ച്ചാ​ൽ പാ​ട്യാ​ല ചി​ക്ക​ൻ ത​യാ​ർ.


 

Tags