നാടൻ രീതിയിൽ പാസ്ത തയ്യാറാക്കാം ഇങ്ങനെ

mak

ചേ​രു​വ​ക​ൾ

    മ​ക്രോ​ണി -400ഗ്രാം
    ​ചി​ക്ക​ൻ -250ഗ്രാം
    ​വ​ലി​യ ഉ​ള്ളി -2 എ​ണ്ണം
    ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -1 ടീ​സ്പൂ​ൺ
    ത​ക്കാ​ളി -2 എ​ണ്ണം
    മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ​സ്പൂ​ൺ
    മു​ള​ക് പൊ​ടി -1 ടീ​സ്പൂ​ൺ
    മ​ല്ലി​പ്പൊ​ടി -1 ടീ​സ്പൂ​ൺ
    ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
    വെ​ളി​ച്ചെ​ണ്ണ -2 ടേ​ബി​ൾ സ്പൂ​ൺ
    ഗ​രം മ​സാ​ല -1/2 ടീ​സ്പൂ​ൺ
    കു​രു​മു​ള​ക് -1 ടീ​സ്പൂ​ൺ
    വ​റ്റ​ൽ മു​ള​ക് -1 എ​ണ്ണം
    ചെ​റി​യ ഉ​ള്ളി -8,9 എ​ണ്ണം
    പേ​രും ജീ​ര​കം-1/2 ടീ​സ്പൂ​ൺ
    ഉ​ലു​വ -1/2 ടീ​സ്പൂ​ൺ
    ക​റു​വ​പ്പ​ട്ട ഇ​ല -1 എ​ണ്ണം

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് വ​ലി​യ ഉ​ള്ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ല്ലാം ഇ​ട്ട് വ​ഴ​റ്റി മ​ഞ്ഞ​ൾ പൊ​ടി, മു​ള​ക് പൊ​ടി, മ​ല്ലി​പ്പൊ​ടി, ഗ​രം മ​സാ​ല ഇ​വ ചേ​ർ​ത്ത് ഒ​ന്നു വ​ഴ​റ്റി അ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ഇ​ട്ടു കൊ​ടു​ത്തു ന​ന്നാ​യി യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് ചി​ക്ക​ൻ വേ​വി​ച്ചെ​ടു​ക്കു​ക.

ഒ​രു കു​ഴി​യു​ള്ള പാ​ത്ര​ത്തി​ൽ വെ​ള്ള​വും ഒ​രു ടേ​ബി​ൾ സ്പൂ​ൺ ഓ​യി​ലും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി തി​ള​പ്പി​ക്കു​ക. തി​ള വ​ന്നാ​ൽ മ​ക്രോ​ണി ഇ​ട്ടു വേ​വി​ച്ചെ​ടു​ക്കു​ക. വെ​ന്ത ശേ​ഷം അ​രി​പ്പ വെ​ച്ച് വെ​ള്ളം ക​ള​ഞ്ഞു ഊ​റ്റി എ​ടു​ക്ക​ണം. വേ​റൊ​രു പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് തേ​ങ്ങാ, ചെ​റി​യ ഉ​ള്ളി, ജീ​ര​കം, ഉ​ലു​വ, കു​രു​മു​ള​ക്, പ​ട്ട​യു​ടെ ഇ​ല, വ​റ്റ​ൽ മു​ള​ക് ഇ​വ ഇ​ട്ട് ന​ന്നാ​യൊ​ന്നു മൂ​പ്പി​ച്ചെ​ടു​ത്തു അ​ര​ച്ചെ​ടു​ക്ക​ണം.

അ​ര​പ്പ് മാ​റ്റി വെ​ക്ക​ണം. നേ​ര​ത്തെ ത​യ്യാ​റാ​ക്കി​യ ചി​ക്ക​ൻ ക​റി​യി​ലേ​ക്ക് വ​റു​ത്ത​ര​ച്ച തേ​ങ്ങാ​ക്കൂ​ട്ട് ചേ​ർ​ത്ത്‌ ഒ​ന്ന് തി​ള​പ്പി​ച്ചെ​ടു​ക്ക​ണം. വേ​വി​ച്ചു വെ​ച്ച മാ​ക്രോ​ണി ചേ​ർ​ത്ത് ന​ന്നാ​യൊ​ന്നു യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​തും ഉ​ലു​വ​യും ക​റി​വേ​പ്പി​ല​യും മ​ക്രോ​ണി മി​ക്സി​ലേ​ക്ക് ഒ​ഴി​ച്ച് കൊ​ടു​ത്താ​ൽ പാ​സ്ത റെ​ഡി.

 

Tags