രുചിയും ആരോഗ്യവും നഷ്ടപ്പെടുത്താതെ ഇതാ പുതിയ ട്രിക്ക്!

pasta
pasta

തയ്യാറാക്കുന്ന വിധം 

പഴുത്ത മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇത് ഒരു പാനിലേക്ക് ഇടുക. ഇതിലേക്ക് വെളുത്തുള്ളി അല്ലികള്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ക്കുന്നു. ശേഷം, മത്തങ്ങ നന്നായി വേവുന്നത് വരെ വേവിക്കുക.

ശേഷം ഇതിലേക്ക്, തേങ്ങാപ്പാല്‍, പനീര്‍, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, കുരുമുളക് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം മിക്സിയില്‍ അടിച്ചെടുക്കുക. ഈ സോസ് എടുത്ത് മാറ്റിവെക്കുക.

tRootC1469263">

ഇനി പാസ്ത തയാറാക്കാന്‍, വലിയുള്ളി, ചുവപ്പ്,പച്ച,മഞ്ഞ ക്യാപ്സിക്കം, മഷ്രൂം എന്നിവ നീളത്തില്‍ അരിയുക. ഇതിലേക്ക് അല്‍പ്പം പെറി പെറി വിതറുക. ഇത് ചെറുതായി വഴറ്റുക. ശേഷം നേരത്തെ തയാറാക്കിയ സോസ് ഇതിലേക്ക് ചേര്‍ക്കുക. 

നന്നായി ഇളക്കിയ ശേഷം, വേവിച്ച പാസ്ത ഇതിലേക്ക് ചേര്‍ത്തിളക്കി, പാന്‍ ഇറക്കി വെക്കുക. രുചികരവും ഹെല്‍ത്തിയുമായ പാസ്ത റെഡി.

Tags