പാഷൻ ഫ്രൂട്ടിന് പച്ചടിയിൽ കാര്യമുണ്ടോ?

Does passion fruit matter in green?

ചേരുവകൾ

    തേങ്ങ
    ഇഞ്ചി
    കറിവേപ്പില
    പച്ചമുളക്
    ജീരകം
    കടുക്
    തൈര്
    പഞ്ചസാര
    പാഷൻഫ്രൂട്ട് 
    ഉപ്പ്
    വറ്റൽമുളക്

തയ്യാറാക്കുന്ന വിധം

    തേങ്ങ ചിരകിയതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, എരിവിനനുസരിച്ച് പച്ചമുളക്, അൽപ്പം ജീരകം, കടുക്, കുറച്ച് തൈര് എന്നിവ ചേർത്ത് അരച്ചെടുക്കുക.
    ഒരു ബൗളിലേക്ക് അൽപ്പം തൈരൊഴിച്ച് കുറച്ച് പഞ്ചസാര ചേർത്ത് ഉടച്ചെടുക്കുക.
    ഉടച്ചെടുത്ത തൈരിലേക്ക് കുറച്ച് ഉപ്പും പാഷൻഫ്രൂട്ടും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
    ഒപ്പം അരച്ചു വച്ചിരിക്കുന്നതു കൂടി ചേർത്തി നന്നായി ഇളക്കുക.
    ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
    അതിലേയ്ക്ക് കറിവേപ്പിലയും, വറ്റൽമുളകും ചേർത്ത് വറുക്കുക. പച്ചടിയിലേക്ക് ഇത് ചേർത്ത് രുചിച്ചു നോക്കൂ. 
 

Tags