ചൂട് ചായയും പരിപ്പുവടയും, കിടിലൻ റെസിപ്പി

parippuvada
parippuvada

ചേരുവകൾ

1. തുവര പരിപ്പ് - 300 ഗ്രാം
2. ചുവന്ന മുളക് - 5 എണ്ണം
3. കല്ലുപ്പ് - 1/2 ടീ സ്പൂൺ
4. ഇഞ്ചി - 1 ടീ സ്പൂൺ
5. പച്ചമുളക് - 5-6 എണ്ണം ചെറുതായി അരിഞ്ഞത്
6. ചെറിയ ഉള്ളി -8-9 എണ്ണം ചെറുതായി അരിഞ്ഞത്
7. കായം - 1/4 ടീ സ്പൂൺ
8. കറിവേപ്പില
9. എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

തുവരപരിപ്പും ചുവന്ന മുളകും കല്ലുപ്പും മിക്സിയിലിട്ട് തരുതരുപ്പോടെ അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില കായം എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അധികം കനമില്ലാതെ വട പരത്തി എണ്ണയിൽ ഇടുക. 5-6 മിനിറ്റ് എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കുക. ചൂട് ചായക്കൊപ്പം കഴിക്കാം .

Tags