പരിപ്പുവട എണ്ണ കുടിക്കുന്നുണ്ടോ? നല്ല ക്രിസ്പിയായി കിട്ടാൻ ഈ വിദ്യകൾ പരീക്ഷിക്കൂ
ആവശ്യമുള്ള സാധങ്ങൾ
തുവര പരിപ്പ് - രണ്ടു കപ്പ്
ചെറിയ ഉള്ളി- പത്തു പന്ത്രണ്ട്
പച്ച മുളക്- നാലെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ഉപ്പ്
കറിവേപ്പില
എണ്ണ.
ഉണ്ടാക്കുന്ന വിധം
തുവര പരിപ്പ് നല് മണിക്കൂർ വെള്ളത്തിൽ ( കുറഞ്ഞത്) ഇട്ടു കുതിർത്തെടുക്കുക. വെള്ളം വാലാൻ വെക്കണം. വെള്ളം തോർന്നു കഴിയുമ്പോൾ , ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കറിവേപ്പിലയും കൂടെ ചേർത്ത് ചതച്ചെടുക്കുക. ( നല്ലവണ്ണം അരയേണ്ട അവശ്യം ഇല്ല) . ഈ അരപ്പിൽ ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇളകി വെക്കുക.
അടി വശം കനമുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അരച്ചു വെച്ചിരിക്കുന്ന പരിപ്പ് ചെറിയ ഉരുള ആക്കി എടുത്ത് ഒന്നു ചെറുതായി പരത്തി എണ്ണയിൽ ഇടുക.
ചെറുതായി നിറം മാറുമ്പോൾ അകം പുറം മറിച്ചിടുക . നിറം മാറി കരിഞ്ഞു പോകാതെ എടുത്തു എണ്ണ തോരൻ വെക്കുക.
.jpg)


