നാവിൽ അലിഞ്ഞിറങ്ങുന്ന പരിപ്പ് പായസം!
ആവശ്യമായ ചേരുവകൾ:
ചെറുപയർ പരിപ്പ് – ½ കപ്പ്
ശർക്കര – 1 കപ്പ്
രണ്ടാം പാൽ – 1 കപ്പ്
ഒന്നാം പാൽ – ½ കപ്പ്
തേങ്ങാപ്പാൽ – ½ കപ്പ്
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
കശുവണ്ടി – 10 എണ്ണം
ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചെറുപയർ പരിപ്പ് ഒരു പാനിൽ ചെറുതായി വറുത്തെടുക്കുക.
ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ശർക്കരയിൽ കുറച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
വേവിച്ച പരിപ്പിലേക്ക് ശർക്കരപ്പാനി ചേർത്ത് നന്നായി തിളപ്പിക്കുക.
രണ്ടാം തേങ്ങാപ്പാൽ ചേർത്ത് കുറച്ച് നേരം വേവിക്കുക.
ശേഷം ഒന്നാം തേങ്ങാപ്പാലും ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഒന്നാം പാൽ ചേർത്തശേഷം അധികം തിളപ്പിക്കരുത്.
നെയ്യിൽ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് പായസത്തിൽ ചേർക്കുക.
.jpg)

