പപ്പടം തോരൻ തയ്യാറാക്കിയാലോ ?

google news
gjk


പപ്പടം കൊണ്ട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ...

പപ്പടം                              20 എണ്ണം
തേങ്ങ ചിരകിയത്       1 കപ്പ്
പച്ചമുളക്                        4
വറ്റൽ മുളക്                   2 എണ്ണം
ചുവന്നുള്ളി              കടുക് താളിക്കുന്നതിന് 
വെളിച്ചെണ്ണ                   1/4 കപ്പ്
കടുക്                              1/2 ടീസ്പൂൺ
കറിവേപ്പില   
ഉപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് നന്നായി ചതച്ചെടുക്കുക.
പപ്പടം സാധാരണ ചെയ്യുന്നത് പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേർത്ത് ഇളക്കുക. കടുക് പൊട്ടുമ്പോൾ വറ്റൽ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് പപ്പടം - തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ശേഷം ചെറുതീയിൽ വേവിച്ചെടുക്കുക.

Tags