വെറൈറ്റി പപ്പായ ഫ്രഞ്ച് ഫ്രൈസ്

french fries

വേണ്ട ചേരുവകള്‍…

പച്ച പപ്പായ നീളത്തില്‍ അരിഞ്ഞത് 250 ഗ്രാം
ചോളം പൊടി (കോണ്‍ ഫ്‌ലോര്‍ ) 2 ടേബിള്‍ സ്പൂണ്‍
മൈദ 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മുക്കി പൊരിക്കുവാന്‍ ആവശ്യമായ ചേരുവകള്‍
മൈദ 1 ടേബിള്‍ സ്പൂണ്‍
ചോള പൊടി (കോണ്‍ ഫ്‌ലോര്‍ ) 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
ഉപ്പ് 1/8 ടീസ്പൂണ്‍

ഉണ്ടാകുന്ന വിധം

പച്ച പപ്പായ നീളത്തില്‍ കുറച്ചു കനത്തില്‍ അരിഞ്ഞു ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ ശേഷം പകുതി വേവിച്ച പപ്പായയിലേക്ക് മൈദ, കോണ്‍ ഫ്‌ലോര്‍, മുളകുപൊടി, വെളുത്തുള്ളി എന്നിവ ഇട്ടു ഒന്ന് മിക്‌സ് ചെയ്തു 1/2 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക.
മുക്കി പൊരിക്കുവാനുള്ള മാവിനായി കുറച്ചു മൈദയും കോണ്‍ ഫ്‌ലോറും മുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നല്ല പോലെ വെള്ളം ചേര്‍ത്ത് നേര്‍ത്ത മാവ് ഉണ്ടാക്കുക. ഫ്രീസറില്‍ നിന്നും പപ്പായ എടുത്ത് മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. സോസിന്റെ കൂടെ വിളമ്ബാം .മിക്‌സ് ചെയ്തു ഫ്രീസറില്‍ സൂക്ഷിച്ചു വച്ച പപ്പായ എപ്പോള്‍ വേണമെങ്കിലും മാവ് ഉണ്ടാക്കി വറുത്തെടുക്കാം.

Tags