ദക്ഷിണേന്ത്യയുടെ അടുക്കളയിൽ നിന്നൊരു രുചി ; പനിയാരം ഇങ്ങനെ തയ്യാറാക്കാം

KuzhiPaniyaram

ആവശ്യമുള്ള ചേരുവകൾ:

    പച്ചരി - 1 കപ്പ്
    ഉഴുന്ന് - 1/4 കപ്പ്
    ഉലുവ - 1/4 ടീസ്പൂൺ
    വെളിച്ചെണ്ണ -ആവശ്യത്തിന്
    ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 1 ടേബ്ൾ സ്പൂൺ
    പച്ചമുളക് (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
    സവാള - 1 എണ്ണം
    മല്ലിച്ചെപ്പ് (ചെറുതായി അരിഞ്ഞത്) - 1 ടേബ്ൾ സ്പൂൺ
    കറിവേപ്പില - 1 ടേബ്ൾ സ്പൂൺ
    കടുക് - 1 ടീസ്പൂൺ
    ഉപ്പ് - ആവശ്യത്തിന് 

tRootC1469263">

തയാറാക്കുന്നവിധം:

പച്ചരി, ഉഴുന്ന്, ഉലുവ വെള്ളത്തിൽ കഴുകി നാല് മണിക്കൂർ കുതിർത്തുവെക്കുക. ശേഷം കുതിർത്തുവെച്ച വെള്ളം ചേർത്ത് മിക്സിയിൽ ദോശമാവിൻറെ പാകത്തിൽ അരച്ചെടുക്കുക. മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക.

ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്ന് ഒരു ടീസ്പൂൺ ചേർക്കുക. തുടർന്ന് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിച്ചെപ്പ്, സവാള എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അൽപം ഉപ്പും കൂടി ചേർക്കുക.

ഈ മസാല അരച്ചുവെച്ച മാവിലേക്ക് മിക്സ് ചെയ്യുക. പനിയാരം ഉണ്ടാക്കാൻ കുഴിയപ്പം ചട്ടിയാണ് ഉപയോഗിക്കുന്നത്. ഓരോ കുഴിയിലും അൽപം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം മാവ് ഓരോ ടേബ്ൾസ്പൂൺ വീതം കുഴികളിൽ ഒഴിക്കുക. തീ ലോഫ്ലെയിമിൽ വെച്ച് മൂന്നോ നാലോ മിനിട്ടിന് ശേഷം മറിച്ചിടാം. 

Tags