കൊതിയൂറും പനിനീർപൂവ് പായസം

google news
jhgfddfghj

വേണ്ട ചേരുവകൾ...

അരിപ്പൊടി             1/2 കപ്പ്
പനിനീർ പൂവ്        3 എണ്ണം
പാൽ                         3/4 ലിറ്റർ
പഞ്ചസാര                150 ഗ്രാം
അണ്ടിപ്പരിപ്പ്          10 ​ഗ്രാം

തയ്യാറാക്കുന്ന വിധം...

ആദ്യം അണ്ടിപ്പരിപ്പ് പൊടിച്ച് വയ്ക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ഉപയോഗിച്ച് പഞ്ചസാര പാവ് ഉണ്ടാക്കി ‍വയ്ക്കുക. ശേഷം ഒരു പനിനീർ പൂവിൻ്റെ ഇതളുകൾ പഞ്ചസാര പാവിലിട്ട് ക്രഷ് ചെയ്ത് വയ്ക്കുക. രണ്ട് പനിനീർ പൂവിൻ്റെ ഇതളുകൾ അര കപ്പ് വെള്ളത്തിൽ തിളപ്പിയ്ക്കുക. അരിപ്പൊടി ചെറുതായി ചൂടാക്കിയതിൽ ഈ വെള്ളം ചേർത്ത് വാട്ടിക്കുഴയ്ക്കുക. ഇതിലേയ്ക്ക് പഞ്ചസാര പാവിലിട്ട് വഴറ്റിയ പനിനീർ ഇതളുകളും തരുതരുപ്പായി പൊടിച്ച അണ്ടിപ്പരിപ്പും ചേർക്കുക. എല്ലാം കൂടി നല്ലപോലെ മയത്തിൽ കുഴയ്ക്കുക ഇതുപയോഗിച്ച് ചെറിയ മുത്തുമണി പോലെ ഉരുട്ടി എടുക്കുക. പാൽ തിളപ്പിയ്ക്കാൻ വക്കുക.  പനിനീർ പൂ ഇട്ട് തിളപ്പിച്ച വെള്ളം ഇതിൽ ചേർക്കുക തിളയ്ക്കുന്ന പാലിലേയ്ക്ക് ഈ മുത്തുമണികൾ ചേർത്ത് ആവശ്യത്തിന് കുറുകുന്നതു വരെ ഇളക്കുക. പായസ പരുവമാകുമ്പോൾ മാറ്റിവെയ്ക്കുക. സ്വാദിഷ്ടവും മനോഹരവുമായ പനിനീർ പൂ മണി പായസം റെഡി...

Tags