പനീർ കൊണ്ട് വളരെ എളുപ്പത്തിൽ ടിക്ക തയ്യറാക്കിയാലോ
Nov 29, 2024, 17:10 IST
പനീർ - 200 ഗ്രാം
മുളകുപൊടി - 2 ടീസ്പൂൺ .
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
ഗരംമസാല - 2 ടീസ്പൂൺ
മഞ്ഞൾപൊടി - 1 നുള്ള്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
തൈര് - 2 ടേബിൾസ്പൂൺ
വെണ്ണ - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പനീർ ചെറിയ കഷ്ണങ്ങളായി മുറിക്കുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരിൽ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക. ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി, പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൗണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക.