ചപ്പാത്തിക്ക് പുതിയൊരു രൂപം; പച്ചക്കറികളും പ്രോട്ടീനും ഒരുമിച്ചൊരു ലഞ്ച്

PaneerVegetableWrap

 ചേരുവകൾ

- ഗോതമ്പ് ചപ്പാത്തി – 2 എണ്ണം
- പനീർ – 100 ഗ്രാം
- കാപ്സിക്കം – ½ എണ്ണം
- കാരറ്റ് – ½ എണ്ണം
- സവാള – ½ എണ്ണം
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- തൈര് – 2 ടേബിൾസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. പനീറും പച്ചക്കറികളും നീളത്തിൽ അരിയുക.
2. പാനിൽ എണ്ണ ചൂടാക്കി സവാളയും കാപ്സിക്കവും കാരറ്റും വഴറ്റുക.
3. പനീർ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ചുനേരം പാകം ചെയ്യുക.
4. ചപ്പാത്തിയിൽ തൈര് പുരട്ടി പനീർ മിശ്രിതം നിറയ്ക്കുക.
5. ചപ്പാത്തി മടക്കി റാപ്പ് രൂപത്തിലാക്കി ചൂടോടെ വിളമ്പാം.

Tags