ചായ കുടിക്കുമ്പോൾ കൊറിക്കാൻ കിടിലൻ പനീർ പോപ്‌കോൺ

Paneer Popcorn

ചേരുവകൾ

    പനീർ – 250 ഗ്രാം, ചെറിയ ക്യൂബ്

    മൈദ – ½ കപ്പ്

    കോൺഫ്ലോർ – ½ കപ്പ്

    മുളകുപൊടി – 1 ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    സോയ സോസ് – 1 ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

    ബ്രെഡ് ക്രംബ്സ് – 1 കപ്പ്

    എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം

    ഒരു ബൗളിൽ പനീർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കുരുമുളക്, ഗരം മസാല, സോയ സോസ്, ഉപ്പ് എന്നിവ ചേർത്ത് 10–15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.

    മറ്റൊരു ബൗളിൽ മൈദ + കോൺഫ്ലോർ + കുറച്ച് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക.

    ഓരോ പനീർ കഷണവും ബാറ്ററിൽ മുക്കി ബ്രെഡ് ക്രംബ്സിൽ നന്നായി കോട്ട് ചെയ്യുക.

    എണ്ണ മീഡിയം-ഹൈ ചൂടാക്കി പനീർ കഷണങ്ങൾ ഗോൾഡൻ ബ്രൗൺ, ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കുക.

    ടിഷ്യൂ പേപ്പറിൽ വെച്ച് അധിക എണ്ണ കളയുക.
 

Tags