കുട്ടികൾക്ക് കൊടുത്താൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല

Paneerpopcorn

ആവശ്യമായ ചേരുവകൾ
പനീർ – 250 ഗ്രാം (ചെറിയ ക്യൂബുകളാക്കി മുറിച്ചത്)
മൈദ – ½ കപ്പ്
കോൺഫ്ലോർ – ¼ കപ്പ്
കുരുമുളക് പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ (നല്ല നിറത്തിന്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ബ്രെഡ് ക്രംബ്സ് – 1 കപ്പ്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദ, കോൺഫ്ലോർ, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർക്കുക.
കുറച്ച് വെള്ളം ചേർത്ത് അധികം കട്ടിയുമല്ല, വളരെ നേർത്തതുമല്ലാത്ത ഒരു ബാറ്റർ തയ്യാറാക്കുക.
പനീർ ക്യൂബുകൾ ബാറ്ററിൽ മുക്കി ബ്രെഡ് ക്രംബ്സിൽ നന്നായി പൊതിയുക.
കൂടുതൽ ക്രിസ്പിയാകാൻ 10–15 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മീഡിയം തീയിൽ പനീർ കഷണങ്ങൾ സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക.
ടിഷ്യു പേപ്പറിലേക്ക് മാറ്റി അധിക എണ്ണ കളയുക.
ചൂടോടെ ടൊമാറ്റോ കെച്ചപ്പ്, മയോണൈസ് അല്ലെങ്കിൽ ചില്ലി ഗാർലിക് സോസിനൊപ്പം വിളമ്പാം.

Tags