വിഭവവൈവിധ്യത്തിൽ രുചിയുടെ പുതിയ അധ്യായമായി പനീർ ജൽഫ്രേസി

PaneerJalfrezi

ചേരുവകൾ:
1. പനീർ – 500 ഗ്രാം (നീളത്തിൽ അരിഞ്ഞത്)
2. സവാള – 1 വലുത് (നീളത്തിൽ അരിഞ്ഞത്)
3. ക്യാപ്‌സിക്കം – 1 വലുത് (നീളത്തിൽ അരിഞ്ഞത്)
4. ചതച്ച ഇഞ്ചി – ½ ടേബിൾസ്പൂൺ
5. ചതച്ച വെളുത്തുള്ളി – ½ ടേബിൾസ്പൂൺ
6. നെയ്യ് അല്ലെങ്കിൽ എണ്ണ – 3–4 ടേബിൾസ്പൂൺ
7. ജീരകം – 1 ടീസ്പൂൺ
8. പച്ചമുളക് അല്ലെങ്കിൽ ചുവന്ന മുളക് – 3–4 എണ്ണം (നീളത്തിൽ അരിഞ്ഞത്)
9. മല്ലിയില – ¼ കപ്പ് (അരിഞ്ഞത്)
10. മുളകുപൊടി – 1 ടീസ്പൂൺ
11. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
12. മല്ലിപ്പൊടി – 1 ടീസ്പൂൺ
13. ഗരം മസാല – 1 ടീസ്പൂൺ
14. തക്കാളി – 1 വലുത് (അരച്ചത്)
15. വെള്ളം – ½ കപ്പ്
16. ഉപ്പ് – ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം:

1. ഒരു പാനിൽ നെയ്യോ എണ്ണയോ ചൂടാക്കി പനീർ കഷ്ണങ്ങൾ ഇളം ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക.
2. അതേ പാനിൽ ജീരകം ചേർത്ത് പൊട്ടിച്ച ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
3. സവാളയും ക്യാപ്‌സിക്കവും ചേർത്ത് 1–2 മിനിറ്റ് വഴറ്റുക.
4. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
5. അരച്ച തക്കാളി, മുളക്, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 1–2 മിനിറ്റ് തിളപ്പിക്കുക.
6. വറുത്തുവെച്ച പനീർ ചേർത്ത് നന്നായി യോജിപ്പിച്ച് 4–5 മിനിറ്റ് വേവിക്കുക.
7. അവസാനം അരിഞ്ഞ മല്ലിയില ചേർത്ത് തീ അണയ്ക്കുക.

Tags