നെയ്യിന്റെ മണവും മസാലയുടെ ഗുണവും! ഇതാണ് യഥാർത്ഥ പനീർ ഗീ റോസ്റ്റ്

The aroma of ghee and the richness of spices! This is the authentic Paneer Ghee Roast.


ആവശ്യമായ സാധനങ്ങൾ
പനീർ – 250 ഗ്രാം (ക്യൂബുകളാക്കി മുറിച്ചത്)
നെയ്യ് – 3 ടേബിൾസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
ഗീ റോസ്റ്റ് മസാലയ്ക്ക്
വറ്റൽമുളക് (ബ്യാഡഗി മുളക് ലഭിച്ചാൽ നല്ലത്) – 10–12 എണ്ണം
മല്ലി – 2 ടേബിൾസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – ½ ടീസ്പൂൺ
ഉലുവ – ¼ ടീസ്പൂൺ
പെരുംജീരകം – ½ ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
പുളി – ചെറിയ നെല്ലിക്ക വലുപ്പം
ശർക്കര – 1 ടീസ്പൂൺ (ഐച്ഛികം)
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറ്റൽമുളക് 15 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർക്കുക.
മല്ലി, ജീരകം, കുരുമുളക്, ഉലുവ, പെരുംജീരകം എന്നിവ എണ്ണയില്ലാതെ ചെറുതായി വറുക്കുക.
കുതിർന്ന മുളക്, വറുത്ത മസാലകൾ, വെളുത്തുള്ളി, പുളി, ശർക്കര, കുറച്ച് വെള്ളം എന്നിവ ചേർത്ത് മിനുസമുള്ള പേസ്റ്റാക്കി അരച്ചെടുക്കുക.
ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി പനീർ ക്യൂബുകൾ ചെറുതായി വറുത്ത് മാറ്റിവയ്ക്കുക.
അതേ പാനിൽ ബാക്കിയുള്ള നെയ്യ് ചേർത്ത് കറിവേപ്പില വഴറ്റുക.
അരച്ച മസാല ചേർത്ത് ചെറുതീയിൽ 5–7 മിനിറ്റ് എണ്ണ തെളിയുന്നതുവരെ ഇളക്കി വേവിക്കുക.
ആവശ്യത്തിന് ഉപ്പും 2–3 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് മസാല ഒന്ന് യോജിപ്പിക്കുക.
വറുത്ത പനീർ ചേർത്ത് മസാല നന്നായി പൊതിയുന്നതുവരെ 3–4 മിനിറ്റ് ഇളക്കി വേവിക്കുക.
അവസാനം അല്പം നെയ്യ് മുകളിൽ ഒഴിച്ച് ചൂടോടെ വിളമ്പുക.
 

Tags