ഊണിനൊപ്പം പനീർ ഗീ റോസ്‌റ്റ് തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ
പനീർ – അരക്കിലോ
നെയ്യ് – പാകത്തിന്
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – കാൽ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
പെരുംജീരകംപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തൈര് – ഒരു വലിയ സ്പൂൺ
ശർക്കര പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
വാളൻപുളിവെള്ളം – ഒരു ചെറിയ സ്പൂൺ
കസൂരി മേത്തി – ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു കതിർപ്
മല്ലിയില – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി പനീർ വറുത്തു മാറ്റി വയ്ക്കുക. ഇതേ നെയ്യിൽ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി ഇവ വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകംപൊടി, പെരുംജീരകംപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. മസാല മൂത്തു വരുമ്പോൾ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക. തൈര് ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നതുവരെ വഴറ്റുക. ശർക്കരയും പുളിവെള്ളവും ചേർത്ത് നന്നായി ഇളക്കുക. കസൂരിമേത്തി, കറിവേപ്പില, വറുത്തു വച്ച പനീർ എന്നിവ ചേർക്കുക. ഒരു വലിയ സ്പൂൺ വെള്ളമൊഴിച്ച് നന്നായി റോസ്‌റ്റ് ചെയ്തെടുക്കുക. മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.
.jpg)


