ഒരു തവണ കഴിച്ചാൽ മറക്കാനാവില്ല ഈ ഈ സ്പൈസി ഡ്രൈയുടെ രുചി
ചേരുവകൾ
പാൽ
ചെറുനാരങ്ങാ നീര്
പാചക എണ്ണ
ഇഞ്ചി അരിഞ്ഞത്
ഉള്ളി അരിഞ്ഞത്
തക്കാളി അരിഞ്ഞത്
പച്ചമുളക് അറ്റം പിളർന്നത്
മുളകു പൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
പാൽപ്പാട അല്ലെങ്കിൽ ക്രീം
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത്
തയാറാക്കുന്ന വിധം
പനീർ ഉണ്ടാക്കാൻ : പാൽ തിളയ്ക്കുമ്പോൾ അതിൽ നാരങ്ങാ നീര് ഒഴിക്കുക. പാലു പിരിഞ്ഞു കട്ടിയായാൽ വാങ്ങി, അത് ഒരു തുണിയിൽ കെട്ടിത്തൂക്കുക. വെള്ളം വാർന്ന ശേഷം ആ തുണിയുടെ മേൽ കനമുള്ള വല്ലതും വയ്ക്കുക. വെള്ളം മുഴുവൻ വാർന്നു പനീർ കട്ടിയായാൽ എടുത്തു ചെറിയ കഷണങ്ങളാക്കുക. ചൂടായ എണ്ണയിൽ നാലാമത്തെ ചേരുവകൾ യഥാക്രമം ഇട്ടു വഴറ്റുക. ഇതിൽ എല്ലാ പൊടികളും ചേർത്തിളക്കുക. പിന്നീട് പാൽപ്പാട അല്ലെങ്കിൽ ക്രീം നന്നായിളക്കി ഇതിലേക്ക് ഒഴിക്കുക. 10 മിനിറ്റ് വച്ച ശേഷം, പനീർ കഷണങ്ങൾ ചേർത്ത്, ഉടയാതെ ഇളക്കി മല്ലിയിലയും ചേർത്തു വാങ്ങുക.
.jpg)

