റെസ്റ്റോറന്റ് സ്റ്റൈലിൽ ക്രീമിയായ പനീർ ബട്ടർ മസാല
ആവശ്യമായ സാധനങ്ങൾ
പനീർ – 200 ഗ്രാം
തക്കാളി (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
പച്ചമുളക് (നീളത്തിൽ കീറിയത്) – 2 എണ്ണം
സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
മുളക് പൊടി – അര ടീസ്പൂൺ (എരിവിനനുസരിച്ച് ക്രമീകരിക്കാം)
ഗരം മസാല – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
മല്ലിയില – ആവശ്യത്തിന്
വെണ്ണ – 6 ടേബിൾ സ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
ഇളം ചൂട് വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Step 1
പനീർ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനിൽ , 4 ടേബിൾ സ്പൂൺ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌൺനിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോൾ കഷ്ണങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. വറുത്ത പനീർ കഷ്ണങ്ങൾ കോരി മാറ്റി വെക്കുക.
Step 2
ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിൾ സ്പൂൺ വെണ്ണ കൂടി ചേർത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേർത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേർത്ത് ഇളക്കുക.
Step 3
അല്പം മൂത്ത ശേഷം വറുത്ത പനീർ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങൾ മുങ്ങിക്കിടക്കാൻ പാകത്തിൽ ഇളം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് 10 മിനിട്ടോളം വേവിക്കുക.
Step 4
അതിനു ശേഷം തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക.
ശ്രദ്ധിക്കുക: പനീർ വാങ്ങിയ ശേഷം ഫ്രിഡ്ജിൽ പൂജ്യം മുതൽ നാല് ഡിഗ്രി സെൽഷ്യസ് ചൂടിൽ സൂക്ഷിക്കുക. വിഭവം തയ്യാറാക്കുന്നതിന് അര മണിക്കൂർ മുന്പ് പനീർ പുറത്ത് എടുത്ത് വെച്ച് അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുക. ഇത് വൃത്തിയായി മുറിച്ചെടുക്കുന്നതിനും സഹായിക്കും.
.jpg)

