ഹോട്ടലിലെ ക്രീമിയായ രുചി ഇനി വീട്ടിലും; പനീർ ഇഷ്ടമുള്ളവർക്ക് പുതിയൊരു പരീക്ഷണം

paneer tikka masala

 തയ്യാറാക്കുന്ന വിധം

 200 ഗ്രാം പനീർ, രണ്ട് തക്കാളി, ഒരു സവാള, ഒരു ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾസ്പൂൺ വെണ്ണ, രണ്ട് ടേബിൾസ്പൂൺ ക്രീം, ഉപ്പ് എന്നിവ എടുക്കുക.

തക്കാളിയും സവാളയും വേവിച്ച് അരച്ചെടുക്കുക. പാനിൽ വെണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റിയശേഷം അരച്ച മിശ്രിതവും പൊടികളും ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. പനീർ കഷ്ണങ്ങൾ ചേർത്ത് കുറച്ചുനേരം വേവിച്ചശേഷം ക്രീമും ഗരം മസാലയും ചേർക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പാം.

Tags