അടിപൊളി പനീർ ബട്ടർ മസാല എങ്ങനെ ഉണ്ടാക്കാം?
ശുദ്ധമായ ഭക്ഷ്യാഹാരമാണ് പനീർ. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പനീർ പ്രോട്ടീനുകളുടെ കലവറയും. പനീർ നമുക്ക് വീടുകളിലും ഉണ്ടാക്കി എടുക്കാം. പാലിനെ പിരിച്ചെടുത്തു അതിന്‍റെ മുകളിലായി എന്തെങ്കിലും ഭാരമുള്ള വസ്തുക്കൾ വെച്ച് അതിലെ ജലാംശം മുഴുവനായി നീക്കം ചെയ്താണ് പനീർ ഉണ്ടാക്കുന്നത്. മലേഷ്യൻ ഭക്ഷണമായ ടോഫുവിനോട് ഏറെ സാമ്യമുള്ള ഒന്നാണിത്.
ടോഫുവിനേക്കാൾ കട്ടിയുള്ളതാണ് പനീർ. പനീർ ദക്ഷിണേന്ത്യൻ ഐറ്റം ആണ്. പനീർ ഫ്രൈ, പനീർ ബുർജ്, പനീർ ടിക്ക, പനീർ കറി അങ്ങനെ ഒരുപാട് തരത്തിൽ നമ്മൾ പനീറിനെ ഉപയോഗപ്പെടുത്താറുണ്ട്. റെസ്റ്റാറന്‍റുകളിൽ വളരെ പ്രശസ്തമായ ഒരു വെജ് വിഭവമാണ് പനീർ ബട്ടർ മസാല. വീടുകളിൽ എളുപ്പത്തിൽ എങ്ങനെ ഇത് ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.
ചേരുവകൾ:
പനീർ-200 ഗ്രാ, ഉള്ളി -രണ്ടെണ്ണം,തക്കാളി -രണ്ടെണ്ണം,ക്യാപ്സിക്കം -ഒരെണ്ണം,ഇഞ്ചി- ഒരു കഷ്ണം,വെളുത്തുള്ളി -രണ്ട് അല്ലി,ഫ്രഷ് ക്രീം -ഒന്നര ടേബിൾസ്പൂൺ,മഞ്ഞൾ പൊടി -അര ടീസ്പൂൺ,കാശ്മീരി മുളക് പൊടി -ഒന്നര ടേബിൾ സ്പൂൺ,മല്ലി പൊടി -അര ടീസ്പൂൺ,ഗരം മസാല പൊടി -ഒരു ടീസ്പൂൺ,ജീരകപ്പൊടി -അര ടീസ്പൂൺ,ബട്ടർ -ഒരു ടേബിൾ സ്പൂൺ,ഉപ്പ് - ആവശ്യത്തിന്,എണ്ണ -രണ്ട് ടേബിൾ സ്പൂൺകുരുമുളക്പൊടി -ഒരു ടീസ്പൂൺ,അണ്ടി പരിപ്പ് -5, 6 എണ്ണം വെള്ളത്തിലിട്ടത്കസൂരി മേതി-ഒരു ടീസ്പൂൺ,മല്ലിയില അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ,പഞ്ചസാര -ഒരു നുള്ള്,
ഉണ്ടാക്കുന്ന വിധം:
പനീറിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും ഇട്ടു തേച്ചു പിടിപ്പിച്ച് എണ്ണയിൽ ഒന്ന് വറുത്തെടുക്കുക. അതേ എണ്ണയിൽ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റി എടുത്ത് അതിലേക്ക് തക്കാളിയുടെ പ്യൂരീ ചേർത്ത് കൊടുത്തു അതിലേക്ക് പൊടികൾ എല്ലാം ഇട്ടു കൊടുക്കുക. ചൂടാറിയ ശേഷം നന്നായൊന്നു അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ഇട്ടു ഏലക്കായയും ഗ്രാമ്പൂവും പട്ടയിലയും ചേർത്ത് കൊടുത്തു അതിലേക് ഉള്ളിയുടെ പകുതി ചതുരത്തിൽ അരിഞ്ഞതും കാപ്സികം അരിഞ്ഞതും ഇട്ട് വഴറ്റി അതിലേക്ക് അരച്ച അരപ്പ് ഒഴിച്ചു കൊടുക്കുക.
വെള്ളത്തിലിട്ടു വെച്ച കശുവണ്ടി അരച്ചതും ചേർത്ത് നന്നായൊന്നു വഴറ്റി മല്ലിയിലയും കസൂരിമേതീയും ഇട്ട് അതിലേക്ക് വറുത്ത് വെച്ച പനീർ ഇട്ട് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു പഞ്ചസാരയും ഇട്ടു അടച്ചു വെച്ച് 7,8 മിനിറ്റ് വേവിച്ചെടുക്കുക. അതിലേക്ക് ഫ്രഷ് ക്രീം കൂടെ ചേർത്താൽ പനീർ ബട്ടർ മസാല റെഡി.