പനീർ ഭുർജിയും ചപ്പാത്തിയും; വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്ന ഹെൽത്തി ഡിന്നർ

PaneerBhurji

 ചേരുവകൾ:

- പനീർ – 100 ഗ്രാം
- സവാള – 1 ചെറുത്
- തക്കാളി – 1 എണ്ണം
- ക്യാപ്‌സിക്കം – ½ എണ്ണം
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ്, മല്ലിയില – ആവശ്യത്തിന്
- ഗോതമ്പ് ചപ്പാത്തി – 2 എണ്ണം

തയ്യാറാക്കുന്ന വിധം:

പനീർ കൈകൊണ്ട് പൊടിച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. തുടർന്ന് തക്കാളിയും ക്യാപ്‌സിക്കവും ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

ഇതിലേക്ക് പൊടിച്ച പനീർ ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. അവസാനം മല്ലിയില വിതറി ഇറക്കിവയ്ക്കുക. ഗോതമ്പ് ചപ്പാത്തിക്കൊപ്പം ചൂടോടെ വിളമ്പാം.

Tags