വെജിറ്റേറിയൻ ഫേവറിറ്റ് ; പാൻ ഫ്രയ്ഡ് പനീർ

Vegetarian favorite; Pan Fried Paneer

 ചേരുവകൾ

പനീർ - 200 ഗ്രാം

മുളകുപൊടി - 2 ടീസ്പൂൺ

കുരുമുളകുപൊടി - അര ടീസ്പൂൺ

ഗരംമസാല - അര ടീസ്പൂൺ

മഞ്ഞൾപൊടി - 1 നുള്ള്

ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾസ്പൂൺ

തൈര് - 2 ടേബിൾസ്പൂൺ

വെണ്ണ - 1 ടേബിൾസ്പൂൺ

ഉപ്പ് - കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പനീർ 2 ഇഞ്ച്‌ നീളത്തിൽ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരിൽ പുരട്ടി കുറഞ്ഞത്‌ 20 മിനിറ്റ് വയ്ക്കുക. ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി, പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൌൺ നിറമാകുന്നവരെ മൊരിച്ചെടുക്കുക.സംഭവം റെഡി.ചൂടോടെ വിളമ്പാം. 

Tags