മധുരപ്രിയരുടെ മനസ്സുകവർന്ന ട്രഡീഷണൽ പാൽ പായസം

palpayasam

പാൽ -1 ലിറ്റർ
പുഴുങ്ങലരി-1/4 കപ്പ്‌
പഞ്ചസാര --ആവശ്യത്തിന്
ഏലക്ക പൊടിച്ചത് --1 സ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി --ഒരു പിടി
നെയ്യ് --3/4 സ്പൂൺ
മിൽക്ക്മൈടയ്ട് --2 സ്പൂൺ
തയ്യാറാകുന്ന വിധം 
ഒരു ഉരുളിയിൽ  1/2 ലിറ്റർ പാൽ ഒഴിച്ചു പഞ്ചസാര ഇട്ടു തിളപ്പിക്കുക. കഴുകിവൃത്തിയാക്കിയ പുഴുങ്ങലരി പാലിൽ ഇട്ടു തിളപ്പിക്കുക. ശേഷം മിൽക്ക്മൈയ്ട്  ഒഴിക്കുക.ഏലക്കാപ്പൊടി ചേർക്കുക.കുറഞ്ഞ തീയിൽ വേവിക്കുക .  ശേഷം മറ്റൊരു പാനിലേക്ക് അണ്ടി മുന്തിരി എന്നിവ വറുത്തെടുക്കുക.ശേഷം എല്ലാം കൂടെ ഉരുളിയിലേക്കിട്ടു നന്നയി വറ്റിയ ശേഷം 1/2 ലിറ്റർ പാൽ കൂടെ ഒഴിച്ചു വറുത്തെടുത്ത അണ്ടി മുന്തിരി എന്നിവ ചേർത്ത് അടച്ച് വച്ച് നന്നായി  വറ്റിക്കുക.ഇഷ്ടാനുസരണം വറുത്തു വെച്ച അണ്ടി മുന്തിരി അവസാനം ചേർത്ത് ഗാർണിഷ് ചെയ്യാവുന്നതുമാണ്. സ്വാദിഷ്ടമായത് പാൽപായസം റെഡി !!

Tags