പാൽപായസം തയ്യാറാക്കിയാലോ
Jan 15, 2025, 10:30 IST
ചേരുവകൾ
പുഴുങ്ങലരി-1/4 കപ്പ്
പാൽ -1 ലിറ്റർ
പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, മുന്തിരി -ഒരു പിടി
ഏലക്ക പൊടിച്ചത് -1 സ്പൂൺ
നെയ്യ് –3/4 സ്പൂൺ
മിൽക്ക്മൈയിഡ് -2 സ്പൂൺ
തയ്യാറാക്കുന്നതിനായി കട്ടിയുള്ള പാത്രത്തിൽ 1/2 ലിറ്റർ പാൽ ഒഴിച്ച് പഞ്ചസാര ഇട്ടു തിളപ്പിക്കുക. വൃത്തിയാക്കിയ പുഴുങ്ങലരി പാലിൽ ഇട്ടു തിളപ്പിക്കുക. ശേഷം മിൽക്ക്മൈയിഡ് ഇതിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക . ശേഷം മറ്റൊരു പാനിലേക്ക് അണ്ടി മുന്തിരി എന്നിവ ഇട്ട് വറുത്തെടുക്കുക. ശേഷം എല്ലാം കൂടെ ഉരുളിയിലേക്കിട്ടു നന്നായി വറ്റിയ ശേഷം പാൽ കൂടി ഒഴിച്ചു വറുത്തെടുത്ത അണ്ടി മുന്തിരി എന്നിവ ചേർത്ത് അടച്ച് വച്ച് നന്നായി വറ്റിക്കുക. സ്വാദിഷ്ടമായത് പാൽപായസം തയ്യാർ.