രാവിലെ ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ പാലപ്പം
ചേരുവകൾ:
പച്ചരി – 2 കപ്പ്
തേങ്ങ ചിരവിയത് – 1 കപ്പ്
ചോറ് – ½ കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ
യീസ്റ്റ് – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പാലപ്പം തയ്യാറാക്കുന്ന വിധം:
പച്ചരി നന്നായി കഴുകി 4–5 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
കുതിർത്ത അരി മിക്സിയിൽ ഇടുക.
അതിലേക്ക് തേങ്ങയും ചോറും ചേർക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
അരച്ച മാവിലേക്ക് യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
മാവ് 6–8 മണിക്കൂർ പുളിക്കാൻ വെക്കുക.
മാവ് നന്നായി പൊങ്ങി വന്നാൽ ആവശ്യത്തിന് വെള്ളം ചേർത്ത് അയവാക്കുക.
അപ്പം ചട്ടി ചൂടാക്കി ഒരു തവി മാവ് ഒഴിക്കുക.
ചട്ടി ചുറ്റിച്ച് മാവ് പരത്തുക.
മൂടിവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക.
.jpg)

