സദ്യ കളറാക്കാൻ പാലടപ്രഥമന്‍
ആവശ്യമുള്ള ചേരുവകള്‍:
അരി അട- കാല്‍ക്കിലോ
പാല്‍- മൂന്ന് പാക്കറ്റ്
പഞ്ചസാര- കാല്‍ക്കിലോ
നെയ്യ്- അല്‍പം
ഏലക്കപ്പൊടി -വേണമെങ്കില്‍ ചേര്‍ക്കാം
തയ്യാറാക്കുന്ന വിധം:
പാലട പായസം തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം തിളച്ചവെള്ളത്തില്‍ ഒരു മണിക്കൂര്‍ അട ഇട്ട് വെക്കുക. ശേഷം പാല്‍ തിളപ്പിച്ച് അതിലേക്ക് അട ഇട്ട് നല്ലതുപോലെ ഇളക്കിക്കൊടുക്കണം. അല്‍പം പഞ്ചസാര എടുത്ത് ഉരുക്കി ബ്രൗണ്‍ കളറാക്കി മാറ്റി വെക്കണം. പിന്നീട് അട നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്ത് നല്ലതുപോലെ ഇളക്കിച്ചേര്‍ക്കണം.
ഇത് നല്ലതുപോലെ കുറുകിക്കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം നെയ്യ് ചേര്‍ത്ത് മിക്‌സ് ചെയ്യണം. പിന്നീട് തീ ഓഫ് ചെയ്ത് അതിലേക്ക് ആവശ്യമെങ്കില്‍ അല്‍പം ഏലക്കപ്പൊടിയും ചേര്‍ക്കണം. അവസാനം കാരമല്‍ മിക്‌സ് ചേര്‍ത്ത് ഇളക്കി എടുക്കാം. നല്ല സ്വാദിഷ്ഠമായ പാലട പ്രഥമന്‍ തയ്യാര്‍.