പക്നം ; ഇല തുറക്കുമ്പോൾ നിറയുന്നത് മസാലയുടെ മനോഹരമായ മണം
Nov 1, 2026, 15:15 IST
ചേരുവകൾ: മീൻ 250 ഗ്രാം, കടലപ്പരിപ്പ് ¼ കപ്പ്, പച്ചമുളക് 3 എണ്ണം, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 3 അല്ലി, ഉപ്പ്, മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ, വാഴയില ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് കുതിർത്ത് അരച്ചെടുക്കുക. മീൻ വേവിച്ച് മുള്ളുകൾ നീക്കി ഉടച്ചെടുക്കുക. ഇതിലേക്ക് അരച്ച കടലപ്പരിപ്പ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. വാഴയില ചെറുതായി ചൂടാക്കി മൃദുവാക്കുക. തയ്യാറാക്കിയ മിശ്രിതം വാഴയിലയിൽ വെച്ച് പൊതിയുക. ആവിയിൽ ഏകദേശം 20–25 മിനിറ്റ് വേവിച്ചെടുക്കാം. തണുത്തശേഷം തുറന്ന് കഷണങ്ങളാക്കി വിളമ്പാം.
.jpg)

