അരിപ്പൊടിയും കടലപ്പൊടിയും ഉണ്ടോ? എങ്കിൽ ഇപ്പോത്തന്നെ ഉണ്ടാക്കൂ സൂപ്പർ ചായക്കടി
ചേരുവകൾ
കടലമാവ് – 2 കപ്പ്
അരിപൊടി – ¼ കപ്പ്
സവാള – 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 2 തണ്ട് (അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂൺ
കായം – 1 നുള്ള്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചൂടാക്കിയ എണ്ണ – 1 ടേബിൾസ്പൂൺ (ഐച്ഛികം)
വെള്ളം – ആവശ്യത്തിന്
വറുക്കാൻ എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവ്, അരിപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക.
അല്പാല്പമായി വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക. (ഒഴുകുന്ന പരുവമാകരുത്.)
വേണമെങ്കിൽ 1 ടേബിൾസ്പൂൺ ചൂട് എണ്ണ ചേർത്ത് വീണ്ടും ഇളക്കുക. ഇത് പക്കാവട കൂടുതൽ ക്രിസ്പിയാകാൻ സഹായിക്കും.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മാവ് ചെറിയ കഷണങ്ങളായി കൈകൊണ്ട് ഇട്ട് മീഡിയം തീയിൽ സ്വർണ്ണനിറമാകുന്നതുവരെ വറുക്കുക.
ടിഷ്യൂ പേപ്പറിലേക്ക് കോരി എണ്ണ വാർന്നശേഷം ചൂടോടെ വിളമ്പാം.
.jpg)

