നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരം തയ്യാറാക്കാം

pakkavada

ചേരുവകൾ

    ഉള്ളി-3 എണ്ണം
    പച്ചമുളക് -3 എണ്ണം
    ഇഞ്ചി- ഒരു ചെറിയ കഷ്​ണം
    കറിവേപ്പില -ആവശ്യത്തിന്
    കടലപ്പൊടി-4 ടേബിൾ സ്പൂൺ
    കാശ്​മീരി ചില്ലി പൗഡർ-1 ടേബിൾ സ്​പൂൺ
    മൈദ-2 ടേബിൾ സ്​പൂൺ
    ബേക്കിങ്​ സോഡാ-ഒരു നുള്ള്
    കായം -ഒരു നുള്ള്
    എണ്ണ -വറുക്കാൻ ആവശ്യത്തിന്
    ഉപ്പ്‌ -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഉപ്പും ചേർത്ത് നന്നായൊന്നു കുഴച്ചെടുക്കുക. അതിലേക് കടലപ്പൊടിയും മൈദയും കാശ്​മീരി ചില്ലി പൗഡറും കായവും ചേർത്തു ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ശേഷം നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. ചായക്കടയിലെ പക്കാവട റെഡി.

Tags