തനതു രുചിയിൽ ഒരു ചായ പലഹാരം തയ്യാറാക്കാം
Sep 5, 2024, 15:45 IST
ചേരുവകൾ
ഉള്ളി-3 എണ്ണം
പച്ചമുളക് -3 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
കറിവേപ്പില -ആവശ്യത്തിന്
കടലപ്പൊടി-4 ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ-1 ടേബിൾ സ്പൂൺ
മൈദ-2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡാ-ഒരു നുള്ള്
കായം -ഒരു നുള്ള്
എണ്ണ -വറുക്കാൻ ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഉപ്പും ചേർത്ത് നന്നായൊന്നു കുഴച്ചെടുക്കുക. അതിലേക് കടലപ്പൊടിയും മൈദയും കാശ്മീരി ചില്ലി പൗഡറും കായവും ചേർത്തു ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ശേഷം നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. ചായക്കടയിലെ പക്കാവട റെഡി.